കണ്ണൂർ: സസ്യങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് സിവിൽ സ്റ്റേഷനിൽ . വിളകളെ ബാധിക്കുന്ന കീടരോഗബാധകളെക്കുറിച്ചുള്ള സംശയനിവാരണം, കീടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, വിളപരിപാലനവുമായി ബന്ധപ്പെട്ട സാങ്കേതിക നിർദേശങ്ങൾ, മണ്ണിെൻറ ആരോഗ്യപരിശോധന എന്നീ സേവനങ്ങൾ സസ്യാരോഗ്യ ക്ലിനിക്കിൽ ലഭിക്കും. ക്ലിനിക്കിെൻറ ഉദ്ഘാടനം ജില്ല കലക്ടർ മിർ മുഹമ്മദലി നിർവഹിച്ചു. ക്ലിനിക്കിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് പ്രിൻസിപ്പൽ കൃഷി ഓഫിസർ മറിയം ജേക്കബ് വിശദീകരിച്ചു. സിവിൽ സ്റ്റേഷനിലെ എഫ് ബ്ലോക്കിലെ പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ കാര്യാലയത്തിലാണ് സസ്യാരോഗ്യ ക്ലിനിക് പ്രവർത്തിക്കുക. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ പൊതുജനങ്ങൾക്ക് ക്ലിനിക്കിെൻറ സേവനങ്ങൾ ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.