കണ്ണൂർ: പട്ടികവർഗ വികസനവകുപ്പിന് കീഴിൽ തളിപ്പറമ്പ് ൈട്രബൽ എക്സ്റ്റൻഷൻ ഓഫിസിെൻറ പരിധിയിൽ നടുവിൽ (ആൺകുട്ടികൾ), മയ്യിൽ (പെൺകുട്ടികൾ) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികൾക്ക് ക്ലാസ് സമയത്തിനുശേഷവും അവധി ദിവസങ്ങളിലും ഇംഗ്ലീഷ്, കണക്ക്, സയൻസ് വിഷയങ്ങളിൽ ട്യൂഷൻ നൽകുന്നതിന് യോഗ്യതയും താൽപര്യവുമുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5500 രൂപ ഒാണറേറിയം ലഭിക്കും. അംഗീകൃത സർവകലാശാലയിൽനിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമുള്ളവർക്ക് അപേക്ഷിക്കാം. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾസഹിതം 12ന് വൈകീട്ട് അഞ്ചിനുമുമ്പ് ൈട്രബൽ എക്സ്റ്റൻഷൻ ഓഫിസർ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, കരിമ്പം പി.ഒ, തളിപ്പറമ്പ് 670142 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 9496070401.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.