കണ്ണൂർ: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിെൻറ എഴുപതാം വാർഷികം ആചരിക്കുന്നതിെൻറ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ കലക്ടറുടെ ചേംബറിൽ ചേർന്ന ആലോചനയോഗം തീരുമാനിച്ചു. കണ്ണൂരിൽ ജില്ലതല ഉദ്ഘാടനവും പയ്യന്നൂർ, തലശ്ശേരി എന്നിവിടങ്ങളിൽ വ്യത്യസ്ത പരിപാടികളും സംഘടിപ്പിക്കും. ഗാന്ധിജിയുടെ ജീവിതത്തിലെ അപൂർവ നിമിഷങ്ങൾ ഉൾക്കൊള്ളിച്ച് സാംസ്കാരിക വകുപ്പ് തയാറാക്കിയ ഗാന്ധിസ്മൃതി എക്സിബിഷൻ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടത്തും. ജൂലൈ 16 മുതൽ ആഗസ്റ്റ് 15 വരെ വിദ്യാലയങ്ങളിൽ ഗാന്ധി സിനിമയും ഡോക്യുമെൻററികളും പ്രദർശിപ്പിക്കും. ലൈബ്രറികളിൽ ഗാന്ധി അനുസ്മരണപ്രഭാഷണങ്ങൾ സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ചെയർമാനും ജില്ല കലക്ടർ മിർ മുഹമ്മദലി ജനറൽ കൺവീനറുമായി സംഘാടകസമിതിക്ക് രൂപം നൽകി. യോഗത്തിൽ ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. ബൈജു, വിദ്യാഭ്യാസവകുപ്പ് അഡ്മിനിസ്േട്രഷൻ ഓഫിസർ സി.പി. പത്മരാജൻ, ജില്ല ആസൂത്രണ സമിതി അംഗം കെ.വി. ഗോവിന്ദൻ, കണ്ണൂർ ഡി.ഇ.ഒ കെ.വി. ലീല, തളിപ്പറമ്പ് ഡി.ഇ.ഒ കെ. രാധാകൃഷ്ണൻ, വിദ്യാരംഗം കലാസാഹിത്യ വേദി ജില്ല കോഒാഡിനേറ്റർ എം.െക. വസന്തൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.