വായന പക്ഷാചരണം: സംഘാടക സമിതിയായി

കണ്ണൂർ: വായന പക്ഷാചരണം ജില്ലയിൽ വിപുലമായി ആഘോഷിക്കുന്നതിന് സംഘാടക സമിതിയായി. പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് തുടങ്ങി ഐ.വി. ദാസി​െൻറ ജന്മദിനമായ ജൂലൈ ഏഴ് വരെയാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. 19ന് ജില്ലതല ഉദ്ഘാടനവും പി.എൻ. പണിക്കർ അനുസ്മരണവും ജൂലൈ ഏഴിന് താലൂക്ക് കേന്ദ്രങ്ങളിൽ സമാപന സമ്മേളനവും െഎ.വി. ദാസ് അനുസ്മരണവും നടക്കും. സബ്ജില്ല അടിസ്ഥാനത്തിൽ കുട്ടികൾക്ക് വായനാക്കുറിപ്പ് തയാറാക്കൽ മത്സരം നടത്തും. ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന എൽ.പി, യു.പി, വനിത വായന മത്സരത്തി​െൻറ പ്രാഥമികതലം ജൂലൈ ഏഴിന് ആരംഭിക്കും. സ്കൂളുകളിൽ എഴുത്തുപെട്ടി, സ്കൂൾ ലൈബ്രറി സജ്ജീകരിക്കൽ, ലൈബ്രറികളിൽ പുസ്തക പ്രദർശനം, പൊൻകുന്നം വർക്കി അനുസ്മരണം, വനിത വേദിയുടെ നേതൃത്വത്തിൽ വായനശാലകളിൽ വായനാക്കൂട്ടം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗൺസിൽ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പി.എൻ പണിക്കർ ഫൗണ്ടേഷൻ, സാക്ഷരത മിഷൻ, കുടുംബശ്രീ, വിദ്യാരംഗം കലാസാഹിത്യ വേദി, ആർ.എം.എസ്.എ, എസ്.എസ്.എ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് വായന പക്ഷാചരണം സംഘടിപ്പിക്കുക. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ മിർ മുഹമ്മദലി, ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. ബൈജു, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്േട്രഷൻ ഓഫിസർ സി.പി. പത്്മരാജൻ, പി.എൻ പണിക്കർ ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി കാരയിൽ സുകുമാരൻ, ജില്ല ആസൂത്രണ സമിതി അംഗം കെ. വി. ഗോവിന്ദൻ, ഡി.ഇ.ഒ കെ.വി. ലീല, തളിപ്പറമ്പ് ഡി.ഇ.ഒ കെ. രാധാകൃഷ്ണൻ, വിദ്യാരംഗം കലാസാഹിത്യ വേദി ജില്ല കോഒാഡിനേറ്റർ എം.െക. വസന്തൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. കലക്ടർ മിർ മുഹമ്മദലി ചെയർമാനും ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. ബൈജു ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.