വെളിച്ചെണ്ണ ബ്രാൻഡുകൾ രജിസ്​റ്റർചെയ്യണം

കണ്ണൂർ: വെളിച്ചെണ്ണയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായി ജില്ലയിൽ വെളിച്ചെണ്ണയുടെ നിർമാണം, സംഭരണം, വിതരണം എന്നിവ നടത്തുന്നവർ ഭക്ഷ്യസുരക്ഷ ലൈസൻസിനൊപ്പം അവരുടെ ബ്രാൻഡുകൾകൂടി 30 ദിവസത്തിനകം കണ്ണൂർ ഭക്ഷ്യസുരക്ഷ അസി. കമീഷണറുടെ ഓഫിസിൽ രജിസ്റ്റർചെയ്യേണ്ടതാണെന്ന് അസി. കമീഷണർ അറിയിച്ചു. വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ ബ്രാൻഡ് രജിസ്േട്രഷൻ സാധ്യമാവൂ. ബ്രാൻഡുകൾ രജിസ്റ്റർചെയ്യാത്ത വ്യാപാരികൾക്കും വ്യവസായികൾക്കും ബിസിനസ് തുടരാൻ അനുവാദമുണ്ടായിരിക്കില്ലെന്നും അസി. കമീഷണർ അറിയിച്ചു. ഫോൺ: 8943346193, 0497 2760930. ........
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.