കണ്ണൂർ: 2018-19 സാമ്പത്തികവർഷം സാമൂഹികനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാർക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പുകളായ വിദ്യാകിരണം, വിദ്യാജ്യോതി, തുല്യത ഉപരിപഠനം വയോജനങ്ങൾക്കുള്ള മന്ദഹാസം പദ്ധതി, ട്രാൻസ്ജെൻഡർമാർക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ്, തുല്യത പഠനം, ൈഡ്രവിങ് പരിശീലനം, ട്രാൻസ്ജെൻഡർ ഐ.ഡി കാർഡ്, സ്വാശ്രയ പദ്ധതി എന്നീ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ജൂൺ 30ന് വൈകീട്ട് അഞ്ചിനുമുമ്പ് കണ്ണൂർ ജില്ല സാമൂഹികനീതി ഓഫിസിൽ ലഭിക്കണം. ഫോൺ: 0497 2712255.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.