കണ്ണൂർ: പെരിങ്ങോം വേട്ടക്കൊരുമകൻ ക്ഷേത്രം, പന്നിയൂർ മഴൂർ ധർമിക്കുളങ്ങര ബലഭദ്ര സ്വാമി ക്ഷേത്രം, കാങ്കോൽ ശിവക്ഷേത്രം, പാലക്കുളങ്ങര ധർമശാസ്ത ക്ഷേത്രം, ചെക്യാട്ട് ധർമശാസ്ത ക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിൽ നിയമനം നടത്തുന്നതിനായി നിർദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡിെൻറ നീലേശ്വരത്തെ അസി. കമീഷണറുടെ ഓഫിസിൽ ജൂൺ 13ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം. അപേക്ഷാഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റിൽനിന്നോ നീലേശ്വരത്തെ അസി. കമീഷണറുടെ ഓഫിസിൽനിന്നോ തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫിസിൽനിന്നോ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.