മംഗളൂരു: കാലിക്കച്ചവടക്കാരൻ ഹുസൈനബ്ബയെ അടിച്ചുകൊന്ന കേസ് ഐ.ജി തലത്തിൽ അന്വേഷിക്കണമെന്ന് -------കോമു------------- സൗഹാർദവേദി പ്രസിഡൻറും എഴുത്തുകാരനുമായ ജി. രാജശേഖർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ല പൊലീസ് സൂപ്രണ്ടാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ബി.ജെ.പി നുണപ്രചാരണവും സമ്മർദവും തുടരുകയും ലോക്കൽ പൊലീസ് സംഘ്പരിവാർ കൂട്ടാളികളാവുകയും ചെയ്യുന്ന സാഹചര്യം അദ്ദേഹത്തിന് വെല്ലുവിളിയാണ്. തീവ്രഹിന്ദുത്വ സംഘടനകളും ലോക്കൽ പൊലീസും ചേർന്നുള്ള കാലിക്കടത്ത് വേട്ട തുടങ്ങിയിട്ട് ഏറെക്കാലമായി. നേരെയുള്ള കടത്തുകൾ കള്ളക്കടത്തും മോഷണവുമായി ചിത്രീകരിക്കുകയാണിവർ. വാർത്തസമ്മേളനത്തിൽ വേദി നേതാവ് ഫനിരാജും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.