കണ്ണൂർ: കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ അവശനിലയിലായി മരിച്ചയാളെ തിരിച്ചറിഞ്ഞു. ആലപ്പുഴ ചേർത്തലയിലെ വിശ്വംഭരെൻറ (70) മൃതദേഹമാണ് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞത്. 10 വർഷമായി ധനലക്ഷ്മി ആശുപത്രിക്ക് സമീപം ചായക്കടയിൽ ജോലിചെയ്തുവരുകയായിരുന്നു. കഴിഞ്ഞദിവസമാണ് അവശനിലയിൽ കാണപ്പെട്ടത്. െപാലീസും ഫയർഫോഴ്സും ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആശുപത്രി പരിസരത്തെ സുഹൃത്തുക്കൾ ജില്ല ആശുപത്രി മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.