കാഞ്ഞങ്ങാട്: സാേങ്കതികത്തകരാറുകളുടെ പേരിൽ ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങുന്നതിന് പരിഹാരമാകുന്നു. ശസ്ത്രക്രിയ മുടങ്ങുന്നതിന് പ്രധാന കാരണമായി പറയാറുള്ള തകരാർ സംഭവിച്ച ഒാേട്ടാക്ലേവ് യന്ത്രത്തിന് പകരം പുതിയ ഓട്ടോക്ലേവ് യന്ത്രം എത്തി. ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുമുക്തമാക്കാനാണ് ഒാേട്ടാക്ലേവ് യന്ത്രം. ഇത് ഇടക്കിടെ കേടാവുന്നതിനാല്‍ അടിയന്തര ശസ്ത്രക്രിയകള്‍പോലും മുടങ്ങുന്നത് പരാതിക്കിടയാക്കിയിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിെൻറ നിർദേശപ്രകാരം കേരള മെഡിക്കൽ സർവിസ് കോർപറേഷനാണ് കഴിഞ്ഞദിവസം പുതിയ യന്ത്രം എത്തിച്ചത്. ജില്ല പഞ്ചായത്ത് സ്ഥാപിച്ച നിലവിലെയന്ത്രം പലതവണ അറ്റകുറ്റപ്പണി നടത്തിയിട്ടും പണിമുടക്കുന്ന അവസ്ഥയിലായിരുന്നു. അതേസമയം, ആശുപത്രിയുടെ താഴത്തെനിലയിൽ ഇറക്കിവെച്ച യന്ത്രം ഒന്നാംനിലയിലെ ഒാപറേഷൻ തിയറ്ററിൽ എത്തിച്ച് പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞിട്ടില്ല. യന്ത്രം മുകൾ നിലയിലെത്തിക്കേണ്ടതും ഒാപറേഷൻ തിയേറ്ററിൽ സ്ഥാപിക്കേണ്ടതും ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തമാണെന്ന് അറിയിച്ച് കമ്പനി ജീവനക്കാർ പോവുകയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.