മയക്കുഗുളികകളുമായി മൂന്ന്​ യുവാക്കൾ അറസ്​റ്റിൽ

ശ്രീകണ്ഠപുരം: ലഹരി ഉൽപന്നങ്ങളുമായി മൂന്ന് യുവാക്കളെ ശ്രീകണ്ഠപുരം എക്സൈസ് സംഘം പിടികൂടി. കൂത്തുപറമ്പ് കോട്ടയംപൊയിൽ സ്വദേശികളായ യു.പി.എ ഹൗസിൽ അഷ്കർ (22), നൂറൽ മഹലിൽ ഷഫ്നാസ് (22), തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശി ശ്രേയസ്സിൽ വൈഷ്ണവ് സുധീഷ് (23) എന്നിവരെയാണ് ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദനൻ അറസ്റ്റ്ചെയ്തത്. 27 ഗ്രാം ഗുളികയാണ് ഇവരിൽനിന്ന് പിടികൂടിയത്. കഴിഞ്ഞദിവസം വൈകീട്ടോടെ ശ്രീകണ്ഠപുരം മേഖലയിൽ ഗുളികകൾ വിൽക്കാനെത്തിയപ്പോഴാണ് സംഘം പിടിയിലായത്. തലശ്ശേരി മേഖലയിലെ പച്ചക്കറി കടകളിൽ ജീവനക്കാരാണ് പ്രതികൾ. പിടികൂടിയ മയക്കുമരുന്നുകൾ അനധികൃതമായി കൈവശംവെക്കുന്നതും ഉപയോഗിക്കുന്നതും പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം വിൽക്കാൻ അനുവാദമുള്ള ഇത്തരം മയക്കുമരുന്നുകൾ പാക്കറ്റുകളിലാക്കി കർണാടകയിലെ മെഡിക്കൽ ഷോപ്പുകളിൽനിന്ന് കൂടിയവിലയ്ക്ക് മാനദണ്ഡമില്ലാതെ വിറ്റഴിക്കുന്നതായി സൂചനയുണ്ട്. അവിടെനിന്നാണ് ഗുളികകൾ വിൽപനക്കെത്തുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. പ്രതികളെ വടകര എൻ.ഡി.പി.എസ് കോടതി മുമ്പാകെ ഹാജരാക്കി. പ്രിവൻറിവ് ഓഫിസർ പി.ടി. യേശുദാസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഉല്ലാസ് ജോസ്, പി. ഷിബു, വിനോദ്, ഡ്രൈവർ കേശവൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.