മിന്നലേറ്റ് ഒരാള്‍ക്ക് പരിക്ക്

പാപ്പിനിശ്ശേരി: ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ മിന്നലിൽ പാപ്പിനിശ്ശേരി എക്സൈസ് ഓഫിസിന് സമീപത്തെ പുതിയപുരയിൽ യശോദക്ക് (74) പരിക്കേറ്റു. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിന്നലിൽ പ്രദേശത്തെ എട്ടോളം വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും വൈദ്യുതി വിതരണ സംവിധാനങ്ങളും കത്തിനശിച്ചു. കൂടാതെ സി.എച്ച്. അശോക​െൻറ വീടി​െൻറ ജനലുക ളും തകർന്നു. പോള നാരായണൻ, പട്ടേരി ഉഷ, എം. ദാമോദരൻ, പട്ടേരി രമേശൻ, ലക്ഷ്ണൻ, പട്ടേരി ചന്ദ്രശേഖരൻ, വേളാപുരത്തെ നിട്ടൂർ രാമചന്ദ്രൻ എന്നിവരുടെ വീടുകളിലെ ടെലിവിഷൻ, മിക്സി, റഫ്രിജറേറ്റർ തുടങ്ങിയവ നശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.