കൂറ്റൻ മരക്കൊമ്പ്​ അടർന്നുവീണു; രണ്ടുപേർ തലനാരിഴക്ക്​ രക്ഷപ്പെട്ടു

കണ്ണൂർ: ആൽമരത്തി​െൻറ കൂറ്റൻ ശിഖരം പൊട്ടിവീണു. സമീപത്ത് നിന്നിരുന്ന രണ്ടു സ്ത്രീകൾ തലനാരിഴക്ക് രക്ഷപ്പെട്ടു. ശിഖരം അടർന്ന് വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്നവർ നിലവിളിച്ചതിനെ തുടർന്ന് മരത്തിന് താഴെ നിൽക്കുകയായിരുന്ന സ്ത്രീകൾ ഒാടി രക്ഷപ്പെട്ടതിനാലാണ് ദുരന്തം ഒഴിവായത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. പ്രഭാത് ജങ്ഷനിൽ കേന്ദ്രീയ വിദ്യാലയം റോഡിനോരത്തെ ആൽമരത്തി​െൻറ കൂറ്റൻ െകാമ്പാണ് കനത്ത മഴക്കിടെ അടർന്ന് വീണത്. മക്കെള വിദ്യലയത്തിൽ വിട്ട് തിരിച്ചു വരുകയായിരുന്ന ആരതി, പ്രശാന്ത എന്നിവരാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. കൊമ്പി​െൻറ ചില്ലകൾ തട്ടി ഇരുവർക്കും നിസാര പരിക്കേറ്റു. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെട്ടില്ലായിരുന്നുവെങ്കിൽ വീട്ടമ്മമാർ അപകടത്തിനിരയാകുമായിരുന്നു. കേന്ദ്രീയ വിദ്യാലയത്തിലേക്ക് വിദ്യാർഥികൾ പോകുന്ന വഴിയാണിത്. ഫയർഫോഴ്സ് എത്തി മരക്കൊമ്പ് മുറിച്ചുമാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.