കൂത്തുപറമ്പ്: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മമ്പറം, അഞ്ചരക്കണ്ടി ടൗണുകളിൽ ശുചിത്വഹർത്താൽ ആചരിച്ചു. കടകൾ അടച്ച് ഉച്ചവരെ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിൽ നാനൂറോളം വ്യാപാരികളാണ് പങ്കാളികളായത്. ജില്ലയുടെ പലഭാഗങ്ങളിലും പകർച്ചപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഹർത്താൽ ആചരിച്ചത്. വേങ്ങാട് പഞ്ചായത്ത് ആരോഗ്യ ജാഗ്രതാസമിതിയുടെ നിർദേശത്തെ തുടർന്നാണ് ഹർത്താൽ. പ്ലാസ്റ്റിക് മാലിന്യം വേങ്ങാട് പഞ്ചായത്ത് അധികൃതർ ശേഖരിച്ചപ്പോൾ ജൈവമാലിന്യം ലോറികളിലാണ് നീക്കംചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ പഞ്ചായത്തംഗങ്ങളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സന്നദ്ധ സേവന പ്രവർത്തകരും പങ്കാളികളായി. അഞ്ചരക്കണ്ടി ടൗണിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് എൻ.പി. കോമളവല്ലി, സി.പി. ബേബിസുധ, സി. ഭാർഗവൻ മാസ്റ്റർ, ഒ.വി. മമ്മു, എൻ.കെ. മുഹമ്മദ്, കെ.പി. മോഹനൻ, പി.പി. ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.