തലശ്ശേരി: തലശ്ശേരി നഗരസഭയെ ഫ്ലക്സ് ഫ്രീ നഗരമായി പ്രഖ്യാപിച്ചു. നഗരപരിധിയിൽ സ്ഥാപനങ്ങൾ, സംഘടനകൾ, രാഷ്ട്രീയകക്ഷികൾ, പോഷകസംഘടനകൾ എന്നിവ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകളും ബാനറുകളും ഉടൻ നീക്കംചെയ്യും. ലോകകപ്പ് ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് ഫാൻസ് അസോസിയേഷനുകൾ സ്ഥാപിക്കുന്ന ആശംസാ ബോർഡുകൾ ഫ്ലക്സിൽ നിർമിച്ചവയാകരുത്. ഫ്ലക്സിൽ പ്രിൻറ് ചെയ്യുന്ന ബോർഡുകളും ബാനറുകളും ശ്രദ്ധയിൽപെട്ടാൽ അവ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതും നിയമനടപടി സ്വീകരിക്കുന്നതുമാെണന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.