ഐ.ആർ.പി.സി ക്യാമ്പ്

കൂത്തുപറമ്പ്: ഐ.ആർ.പി.സി കൂത്തുപറമ്പ് സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അർബുദ ഫോളോ അപ് ക്യാമ്പ് സംഘടിപ്പിച്ചു. തുടർചികിത്സയും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യവും ഉറപ്പാക്കാനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ നടന്ന ക്യാമ്പ് ജില്ല ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. കെ. മായ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോ. കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ എൻ.കെ. ശ്രീനിവാസൻ, എ.കെ. വിനോദൻ, കെ. ഷാജി, ശാന്തമ്മ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകരുടെ ബോധവത്കരണ ക്ലാസും ക്യാമ്പി​െൻറ ഭാഗമായി നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.