ക്യാമ്പ് കോർട്ട് സിറ്റിങ്​ ഇന്ന്

മാഹി: പുതുച്ചേരി ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറത്തി​െൻറ മാഹിയിലെ കോർട്ട് സിറ്റിങ് വെള്ളിയാഴ്ച രാവിലെ 10.30ന് മാഹി ഗവ. ഹൗസിൽ നടക്കും. ഉപഭോക്തൃ സംബന്ധമായ തർക്കപരിഹാരത്തിന് ഫോറത്തെ സമീപിക്കാം. ശുചീകരിച്ചു മാഹി: ആറ്റകുലോത്ത് അർച്ചന കലാസമിതിയുടെ ആഭിമുഖ്യത്തിൽ മഴക്കാലപൂർവ രോഗങ്ങൾ തടയുന്നതി​െൻറ ഭാഗമായി ഓവുചാലുകൾ ശുചീകരിച്ചു. കിണറുകൾ ബ്ലീച്ചിങ് പൗഡറിട്ട് ശുചിയാക്കി. മഴവെള്ള സംരക്ഷണത്തിനായി മഴവെള്ളക്കുഴി നിർമിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി വൃക്ഷത്തൈകൾ നട്ടു. എം. മോഹനൻ, എ.കെ. രോഷിത്ത്, എൻ. സതി, കെ. രമണി, ലാൽകൃഷ്ണ, എം.എം. ബാബു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.