പഠനോപകരണ വിതരണം

തലശ്ശേരി: ടെലിച്ചറി കോഒാപറേറ്റിവ് അർബൻ ബാങ്കി​െൻറ പൊതുനന്മ ഫണ്ടിൽനിന്ന് നഗരസഭ പരിധിയിലെ പൊതുവിദ്യാലയങ്ങളിലെ നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും സഹകരണ വകുപ്പി​െൻറ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകളും വിതരണം ചെയ്തു. ബാങ്ക് ചെയർമാൻ കെ. സുരേശൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ തായത്ത് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ജീവനക്കാരുടെ മക്കൾക്ക് ഉപഹാരവും നൽകി. ചാത്തമ്പള്ളി ചന്ദ്രൻ, പി. പ്രസന്നൻ, പി. ശിവദാസ്, എ. വത്സൻ, കെ.വി. രജീഷ് എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ പി. രത്നേഷ് സ്വാഗതവും ഡയറക്ടർ വി.എം. സുകുമാരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.