മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള അനുബന്ധ റോഡുകളുടെ സര്‍വേ മട്ടന്നൂരില്‍ ആരംഭിച്ചു. മട്ടന്നൂർ- ഇരിട്ടി റോഡ് ജങ്ഷനില്‍നിന്നാണ് വ്യാഴാഴ്ച സര്‍വേക്ക് തുടക്കമായത്. പ്രാരംഭമായി അടിയന്തരപ്രാധാന്യമുള്ള മൂന്ന് റോഡുകള്‍ നിര്‍മിക്കുന്നത് കോഴിക്കോട്, മാനന്തവാടി, തളിപ്പറമ്പ് എന്നീ ടൗണുകളില്‍നിന്നാണ്. കോഴിക്കോട്- മട്ടന്നൂര്‍ വിമാനത്താവളം റോഡിെൻറ സര്‍വേയാണ് ഇന്നലെ ആരംഭിച്ചത്. കോഴിക്കോട്ടുനിന്ന് ബാലുശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, പെരിങ്ങത്തൂർ, മേക്കുന്ന്, പൂക്കോട്, കൂത്തുപറമ്പ്, മട്ടന്നൂര്‍ റോഡിന് പുതുതായി 1.98 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിന് 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ റൂട്ടില്‍ പുതുതായി നിര്‍മിക്കുന്ന 1.32 കിലോമീറ്റര്‍ റോഡിന് മൂന്നുകോടി രൂപയാണ് ചെലവ്. മാനന്തവാടിയില്‍നിന്ന് ബോയിസ് ടൗൺ, കൊട്ടിയൂര്‍, പേരാവൂർ, തോലമ്പ്ര, ശിവപുരം, മട്ടന്നൂര്‍ റോഡിന് 29.64 ഏക്കര്‍ സ്ഥലമാണ് പുതുതായി ഏറ്റെടുക്കേണ്ടത്. 110 കോടി രൂപയാണ് ഇതിനുള്ള ചെലവ്. ഈ റൂട്ടില്‍ പുതുതായി നിര്‍മിക്കേണ്ട 24 കിലോമീറ്റര്‍ റോഡിന് 50 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. തളിപ്പറമ്പില്‍നിന്ന് ചൊറുക്കള, ബാബുപ്പറമ്പ്, മാനിച്ചേരി പാലം, ചെക്യാട്ടുകുളം, മയ്യിൽ, കൊളോളം, ചാലോട്, മട്ടന്നൂര്‍ റോഡിന് പുതുതായി 27.17 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഇതിന് 108 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുതുതായി നിര്‍മിക്കേണ്ട 16 കിലോമീറ്റര്‍ റോഡിന് 32 കോടി രൂപ ചെലവുവരും. 85 ലക്ഷംരൂപ ചെലവഴിച്ച് നാലു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മട്ടന്നൂരിന് തൊട്ടുള്ള വാഴാന്തോട്- വിമാനത്താവളം റോഡ് ഇതിനകം നവീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് ദേശീയപാത നിര്‍മിക്കുമെന്ന് മാസങ്ങള്‍ക്കുമുമ്പ് കേന്ദ്ര ഉപരിതലമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതിന് കേന്ദ്രം പണം ചെലവഴിക്കുമെങ്കിലും സംസ്ഥാന സര്‍ക്കാറാണ് ഭൂമി ഏറ്റെടുത്തു നല്‍കേണ്ടത്. ഇതിനിടെ കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറിൽ യാത്രികര്‍ക്ക് തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ണതയിലേക്ക്-------------------------------------. പ്രാരംഭലക്ഷ്യമനുസരിച്ചുള്ള റണ്‍വേ പദ്ധതിപ്രദേശത്ത് പൂര്‍ത്തിയാക്കി. 3050 മീറ്ററാണ് നീളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.