ട്രോളിങ് നിരോധനം: ഇതരസംസ്ഥാന ബോട്ടുകൾ തീരംവിടണം

കണ്ണൂർ: േട്രാളിങ് നിരോധനം തുടങ്ങുന്നതിനുമുമ്പ് കണ്ണൂർ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇതരസംസ്ഥാന മത്സ്യബന്ധന ബോട്ടുകൾ ജില്ലയിലെ തീരം വിട്ടുപോവേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അല്ലാത്തവർക്കെതിരെ കർശനനടപടി സ്വീകരിക്കും. ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രിവരെ 52 ദിവസത്തേക്കാണ് കേരള തീരക്കടലിൽ 12 നോട്ടിക്കൽ മൈൽ പരിധിക്കുള്ളിൽ േട്രാൾവലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും മത്സ്യബന്ധന ബോട്ടുകൾ പ്രവർത്തിപ്പിക്കുന്നതും നിരോധിച്ചിട്ടുള്ളത്. ഇൗ വർഷം നിരോധനം അഞ്ചു ദിവസം കൂടുതലാണ്. േട്രാളിങ് നിരോധന കാലയളവിൽ രക്ഷാപ്രവർത്തനത്തിനായി അഴീക്കൽ, തലായി ഹാർബറുകളിൽ രണ്ടു രക്ഷാബോട്ടുകളും ആയിക്കരയിൽ ഒരു തോണിയും മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഒമ്പതു ലൈഫ് ഗാർഡുകളെയും നിയമിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനായി പോകുന്ന യാനങ്ങളെയും തൊഴിലാളികളെയും നിരീക്ഷിക്കുന്നതിനായി സാഗര എന്ന മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. അതേസമയം, ആയിക്കരയിൽ രക്ഷാപ്രവർത്തനത്തിന് തോണി അപര്യാപത്മാണെന്നും പകരം ബോട്ടുതന്നെ അനുവദിക്കണമെന്നും യോഗത്തിൽ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇൻബോർഡ് വള്ളങ്ങൾക്ക് ഒരു കാരിയർ വള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് ഫിഷറീസ് അധികൃതർ വ്യക്തമാക്കി. ഇവയുടെ രജിസ്േട്രഷൻ നമ്പർ, തൊഴിലാളികളുടെ വിവരങ്ങൾ എന്നിവ ഫിഷറീസ് ഓഫിസുകളിൽ അറിയിക്കണം. ജില്ലയുടെ സവിശേഷ സാഹചര്യങ്ങൾ കാരണം ഇൻബോർഡ് വള്ളങ്ങൾക്ക് ഒരു കാരിയർ വള്ളം മാത്രം ഉപയോഗിച്ച് മത്സ്യബന്ധനത്തിന് കഴിയില്ലെന്നും മൂന്നു കാരിയർ വള്ളമെങ്കിലും ആവശ്യമാണെന്നും യോഗത്തിൽ മത്സ്യത്തൊഴിലാളികൾ ആവശ്യമുന്നയിച്ചു. ഈ ആവശ്യം അടിയന്തരമായി സർക്കാറി​െൻറ ശ്രദ്ധയിൽകൊണ്ടുവരാൻ യോഗം ശിപാർശ ചെയ്തു. േട്രാളിങ് നിരോധനത്തിന് മുമ്പായി ജില്ലയിലെ മുഴുവൻ ബോട്ടുകളും അടിയന്തരമായി കളർ കോഡിങ് ചെയ്യണമെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു. 80-85 ശതമാനം ബോട്ടുകളും കളർ കോഡിങ് ചെയ്തിട്ടുണ്ട്. ഇതുപ്രകാരം കേരളത്തിലെ ബോട്ടുകൾക്കെല്ലാം ഒരു നിറമാണ്. ഇതരസംസ്ഥാന ബോട്ടുകൾ കേരളത്തി​െൻറ കളർ കോഡ് ഉപയോഗിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. േട്രാളിങ് നിരോധന കാലയളവിൽ നിയമവിധേയമായി മത്സ്യബന്ധനം നടത്തുന്നവർ പത്ര, ദൃശ്യമാധ്യമങ്ങൾവഴിയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതും വയർലെസ്, റേഡിയോ, മൊബൈൽഫോൺ, ജി.പി.എസ് ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ യാനത്തിലുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം മത്സ്യബന്ധനത്തിന് പോകേണ്ടതുമാണെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി. ഫിഷറീസ് അസി. ഡയറക്ടർ നോഡൽ ഓഫിസറായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂം തുടങ്ങിയിട്ടുണ്ട്. ഫോൺ: ഫിഷറീസ് കൺേട്രാൾ റൂം: 0497 2732487. കോസ്റ്റൽ പൊലീസ്: 0497 2774001. കോസ്റ്റൽ പൊലീസ് ടോൾഫ്രീ നമ്പർ: 1093. കോസ്റ്റ് ഗാർഡ്: 0495 2417995. കോസ്റ്റ് ഗാർഡ് ടോൾ ഫ്രീ നമ്പർ: 1554. എ.ഡി.എം ഇ. മുഹമ്മദ് യൂസഫി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, മത്സ്യബോർഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ, അഴീക്കോട് പഞ്ചായത്ത് പ്രസിഡൻറ് സി. പ്രസന്ന, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.കെ. ആബിദ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം. ശ്രീകണ്ഠൻ, അസി. ഡയറക്ടർ സി.കെ. ഷൈനി, വിവിധ മഝ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.