കണ്ണൂർ: പ്രചാരണങ്ങളിൽനിന്ന് ഫ്ലക്സ് ബോർഡുകൾ ഒഴിവാക്കാൻ രാഷ്ട്രീയപാർട്ടികൾ തീരുമാനമെടുത്തതോടെ ജില്ലയെ പ്ലാസ്റ്റിക്മുക്തമാക്കുന്നതിൽ വലിയ പുരോഗതി കൈവരിക്കാനായതായി ജില്ല കലക്ടർ മിർ മുഹമ്മദലിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. പ്രഖ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മിക്കസ്ഥലങ്ങളിലും രാഷ്ട്രീയപാർട്ടികൾ സ്വമേധയാ അവ നീക്കംചെയ്തു. ബാക്കിയുള്ള ഫ്ലക്സ് ബോർഡുകൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീക്കംചെയ്യാൻ അധികൃതർക്ക് നിർദേശം നൽകിയതായും കലക്ടർ അറിയിച്ചു. അതേസമയം, ലോകകപ്പ് ഫുട്ബാളിെൻറ പശ്ചാത്തലത്തിൽ വിവിധ ടീമുകൾക്ക് അഭിവാദ്യമർപ്പിച്ചും മറ്റും പലയിടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചതായി ശ്രദ്ധയിൽപെട്ടതായും അവ എത്രയുംവേഗം എടുത്തുമാറ്റണമെന്നും കലക്ടർ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിലാണ് ഇവ കൂടുതലായി സ്ഥാപിച്ചിരിക്കുന്നത്. അവ എടുത്തുമാറ്റിയില്ലെങ്കിൽ നടപടിയെടുക്കും. ലോകകപ്പിെൻറ പശ്ചാത്തലത്തിൽ ഫുട്ബാൾ മത്സരങ്ങളുമായി ബന്ധപ്പെട്ട ഫ്ലക്സ് ബോർഡുകൾക്ക് കലക്ടർ ഒരുമാസത്തെ ഇളവ് അനുവദിച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.