കണ്ണൂർ: കോൺഗ്രസിനുള്ളിൽ ഉൗരുവിലെക്കന്നാരോപിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം രാജിവെച്ചു. ജില്ലയിലെ പ്രമുഖനായ ഒരു ഗ്രൂപ് നേതാവിെൻറ നിർദേശമനുസരിച്ച് കഴിഞ്ഞ രണ്ടു വർഷമായി ഉൗരുവിലക്ക് നേരിടുകയാണ് താനെന്ന് പ്രദീപ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ചില നേതാക്കളുടെ ഏകാധിപത്യവും അഴിമതിയും വെട്ടിനിരത്തലുംകണ്ട് മനംമടുത്താണ് രാജി. കോൺഗ്രസ് പ്രാഥമികാംഗത്വം രാജിവെച്ചിട്ടില്ലെന്നും പ്രദീപ് പറഞ്ഞു. ഡി.സി.സി ഒാഫിസ് നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ചോദ്യംചെയ്തതാണ് തന്നെ ഉൗരുവിലക്കാനുള്ള പ്രധാന കാരണമെന്ന് പ്രദീപ് ആരോപിച്ചു. 2013ലാണ് പുതിയ െകട്ടിടം നിർമിക്കാൻ കണ്ണൂർ ഡി.സി.സി ഒാഫിസ് പൊളിച്ചുമാറ്റിയത്. ബൂത്ത് കമ്മിറ്റികൾവഴി ഇതിനായി ഒരു കോടി രൂപയോളം പിരിച്ചുനൽകി. കെട്ടിടനിർമാണ കമ്മിറ്റി ചെയർമാനായ ഉന്നതനേതാവിെൻറ നേതൃത്വത്തിൽ വിദേശത്തുനിന്ന് കോടികൾ പിരിച്ചെടുത്തിരുന്നു. എന്നാൽ, ആ പണം കമ്മിറ്റിക്കു മുന്നിലെത്തിയില്ല. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹൈസ്‌കൂള്‍ തനിച്ചുഭരിക്കാന്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടായിട്ടും ഇൗ നേതാവിെൻറ താൽപര്യപ്രകാരം ആർ.എസ്.എസുമായി സഹകരിച്ചാണ് ഭരണം നടത്തുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ തൊക്കിലങ്ങാടി സ്‌കൂളിലെ നിയമനത്തില്‍ കോണ്‍ഗ്രസിന് മൂന്നര കോടിയോളം രൂപ ലഭിച്ചിട്ടുണ്ടെന്ന് പ്രദീപ് പറഞ്ഞു. ഇൗയടുത്ത് ആർ.എസ്.എസ് ക്യാമ്പ് നടത്തിയതും ഇതേ സ്കൂളിലാണ്. രാജ്യസഭ മെംബര്‍ സ്ഥാനവും കേന്ദ്രത്തില്‍ സഹമന്ത്രിസ്ഥാനവും വിലപേശി നടക്കാതെപോയതുകൊണ്ടാണ് 'കണ്ണൂര്‍ സിങ്ക'ത്തെ ഇപ്പോഴും കോണ്‍ഗ്രസ് നേതാവായി കാണുന്നതെന്നും പ്രദീപ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.