തവിടി​േ​ശ്ശരി സ്​കൂൾ പ്രോജക്​ട്​ സമ്പൂർണമാക്കി നൽകാൻ ഹൈകോടതി നിർദേശം

കണ്ണൂർ: 2016-17 അധ്യയനവര്‍ഷത്തില്‍ തയാറാക്കിയ 'വാഹനവ്യവഹാരങ്ങളില്‍ പെട്ടൊടുങ്ങുന്ന ധാതുസമ്പത്ത്' എന്ന പ്രോജക്ടി​െൻറ തുടര്‍പ്രവര്‍ത്തനം നടത്താനുള്ള ഒരുക്കത്തിലാണ് തവിടിശ്ശേരി ഗവ. ഹൈസ്‌കൂളിലെ വിദ്യാർഥികൾ. വ്യവഹാരങ്ങളിൽപെട്ട വാഹനങ്ങൾ നശിക്കുന്നതുവഴി കോടികൾ നഷ്ടപ്പെടുന്നതാണ് പഠനത്തിലൂടെ വിദ്യാർഥികൾ പുറത്തുകൊണ്ടുവന്നത്. തുടർന്ന് പഠനത്തെ ആസ്പദമാക്കി വിദ്യാർഥികളും ഗൈഡ് ടീച്ചറും ഹൈകോടതി മുമ്പാകെ ഹരജി നല്‍കിയിരുന്നു. ഇതു പരിഗണിച്ച കോടതി വാഹനങ്ങൾ വിട്ടുനൽകുന്നതിന് ആവശ്യമായ മാർഗരേഖ സമർപ്പിക്കാൻ സർക്കാറിന് ആവശ്യപ്പെട്ടു. സർക്കാർ ഉന്നതതല സമിതി രൂപവത്കരിച്ച് നിർദേശങ്ങളും മാർഗരേഖകളുമടങ്ങുന്ന കരട് റിപ്പോർട്ട് ഹൈകോടതി മുമ്പാകെ സമർപ്പിച്ചു. ഇൗ കരട് റിപ്പോര്‍ട്ട് സമ്പൂര്‍ണമാക്കുന്നതിന് വിദ്യാര്‍ഥികളോടും അധ്യാപകരോടും ആവശ്യമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാനാണ് ഹൈകോടതി ഉത്തരവിറക്കിയത്. ഇതോടെ രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെയും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികളുടെയും നിർദേശങ്ങളും അഭിപ്രായങ്ങളും ജൂൺ 14നകം സ്വീകരിക്കാനൊരുങ്ങുകയാണ് സ്കൂൾ അധികൃതരും വിദ്യാർഥികളും. ഇങ്ങനെ ലഭിക്കുന്ന അഭിപ്രായങ്ങൾ ചർച്ചചെയ്ത് ഗുണപരമായവ കരട് റിപ്പോർട്ടിനൊപ്പം ചേർത്ത് ഹൈകോടതി മുമ്പാകെ സമർപ്പിക്കുമെന്നും പ്രധാനാധ്യാപകൻ ടി.എസ്. ഉണ്ണി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ടി.എസ്. ഉണ്ണി, പ്രധാനാധ്യാപകൻ, ജി.എച്ച്.എസ് തവിടിശ്ശേരി, പുറക്കുന്ന് പി.ഒ, കണ്ണൂര്‍ -670306, കെ.സി. സതീശൻ, പ്രോജക്ട് ഗൈഡ് ടീച്ചർ, ജി.എച്ച്.എസ് തവിടിശ്ശേരി, പുറക്കുന്ന് പി.ഒ, കണ്ണൂര്‍ -670306 എന്നിവയിലേതെങ്കിലും മേല്‍വിലാസത്തില്‍ നിർദേശങ്ങൾ അയക്കാം. ഫോൺ: 9349864989. വാര്‍ത്തസമ്മേളനത്തില്‍ കെ.സി. സതീശൻ, വിദ്യാർഥികളായ ഇ. വിസ്മയ, കെ. ജിനനാദ്, കെ. സൂര്യ, പി.ടി.എ പ്രസിഡൻറ് പി. മനോഹരൻ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.