ഇരിക്കൂർ: കാലവർഷം തുടങ്ങിയതോടെ മേഖലകളിൽ വൈദ്യുതിമുടക്ക് പതിവാകുന്നു. ഇതോടെ നാട്ടുകാരും വ്യാപാരികളും ഉദ്യോഗസ്ഥരും ഓഫിസ് പ്രവർത്തനങ്ങളും പ്രതിസന്ധിനേരിടുകയാണ്. കാലവർഷം തുടങ്ങുന്നതിനുമുമ്പ് വൈദ്യുതി ലൈനിലേക്ക് തൂങ്ങിയും അപകടാവസ്ഥയിൽ കിടക്കുന്ന മരങ്ങളും മരക്കൊമ്പുകളും യഥാസമയം മുറിച്ചുമാറ്റിയിരുന്നില്ല. ഇത് ലൈൻ തകരാറിനും വൈദ്യുതിമുടക്കത്തിനും കാരണമാകുകയാണ്. ആഘോഷദിവസങ്ങളിലും റമദാൻ കാലങ്ങളിലും ഇടക്കിടെയുള്ള വൈദ്യുതിമുടക്കം ജനങ്ങൾക്ക് ദുരിതം വിതക്കുകയാണ്. ഇഫ്താർ സംഗമം ഇരിക്കൂർ: യങ് ചാലഞ്ചേഴ്‌സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. വി.എം. മിർദാസ്, എൻ. ഇസ്സുദ്ദീൻ, പി.പി. ജാബിർ, പി.കെ. അബ്ദുല്ല, എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.