പെരുന്നാളിനെ വരവേറ്റ്​ വസ്​ത്രവിപണി ഉണർന്നു

കണ്ണൂർ: പെരുന്നാളിനെ വരവേൽക്കാൻ വസ്ത്രവിപണിയിൽ ഉണർവ്. കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് പുത്തൻ ഇനങ്ങളുമായാണ് വസ്ത്രവിപണി ഒരുങ്ങുന്നത്. ജി.എസ്.ടി ഏൽപിച്ച ആഘാതത്തിനുേമൽ പതിച്ച നിപ ഭയവും കാരണം വിപണിയിൽ അനുഭവപ്പെട്ട നേരിയ തളർച്ച പെരുന്നാൾ ആഘോഷത്തി​െൻറ അലയൊലി ഉയർന്നതോടെ നീങ്ങിത്തുടങ്ങി. സമീപ ജില്ലകളെ അേപക്ഷിച്ച് നിപ വൈറസ് മൂലമുള്ള വ്യാപാരകമ്മി ജില്ലയിൽ വലിയതോതിൽ അനുഭവപ്പെട്ടില്ലെങ്കിലും വേണ്ടത്ര കച്ചവടം നടന്നിരുന്നില്ല. എന്നാൽ, മഴ കനത്താൽ പ്രതികൂലസാഹചര്യം ഉണ്ടായേക്കുമെന്ന ആശങ്കയാണ് വ്യാപാരികളിൽ. സ്കർട്ട് സെറ്റാണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷത്തിന് മാറ്റുകൂട്ടാനെത്തിയത്. സ്കർട്ട്, ടോപ്പ്, ഷാൾ എന്നിവയാണ് സെറ്റിൽ. നീളംകൂടിയ ബ്ലൗസാണ് പ്രത്യേകത. കുർത്തയും ടോപ്പുമാണ് മറ്റൊരിനം. 1500 രൂപ തൊട്ടാണ് വില. ഇതിനുപുറെമ വിവിധതരം ചുരിദാർ, ലഹങ്ക, ഗൗൺ തുടങ്ങിയവയും പുതിയ രൂപവും ഭാവവും പകർന്നുണ്ട്. കുഞ്ഞു കുട്ടികൾക്കായി റെഡിമെയ്ഡ് ശേഖരവും. യുവാക്കളെ ഹരംെകാള്ളിക്കാൻ ജീൻസ് പാൻറ്, ഷർട്ട്, ടീഷർട്ട്, ജുബ്ബ തുടങ്ങിയവയും വിപണിയിലെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.