തപാൽ ജീവനക്കാർ നിരാഹാര സത്യഗ്രഹം നടത്തി

കണ്ണൂർ: ജി.ഡി.എസ് ജീവനക്കാരുടെ ശമ്പളപരിഷ്കരണ റിപ്പോർട്ട് നടപ്പാക്കണെമന്നാവശ്യപ്പെട്ട് എൻ.എഫ്.പി.ഇ, എഫ്.എൻ.പി.ഒ സംഘടനകളുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഒാഫിസിന് മുന്നിൽ നിരാഹാര സത്യഗ്രഹ സമരം നടത്തി. െഎ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. വി.പി. ചന്ദ്രപ്രകാശ്, എ.പി. സുജികുമാർ, പി. പ്രേമദാസൻ, പി. മോഹനൻ എന്നിവർ നിരാഹാരസമരത്തിൽ പെങ്കടുത്തു. സി.വി. ശാർങ്ഗധരൻ അധ്യക്ഷതവഹിച്ചു. കെ.വി. സുധീർകുമാർ, കാരായി ശ്രീധരൻ, ടി. ശങ്കരൻ, എം.എ. കരീം, കരിപ്പാൽ സുരേന്ദ്രൻ, കെ. ശാന്തകുമാർ, പുതിയടവൻ നാരായണൻ, ദിനു മൊട്ടമ്മൽ എന്നിവർ സംസാരിച്ചു. സത്യഗ്രഹികൾക്ക് മുൻ എം.എൽ.എ പ്രകാശൻ മാസ്റ്റർ നാരങ്ങനീര് നൽകി സമരം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.