ജി.ഐ.ഒ സ്‌കൂൾ കിറ്റ് വിതരണം

കണ്ണൂർ: ജി.ഐ.ഒ ജില്ല കമ്മിറ്റിയുടെ പഠനോപകരണ വിതരണത്തിന് തുടക്കമായി. ജില്ലതല വിതരണോദ്ഘാടനം മാമ്പ ഈസ്റ്റ് എൽ.പി സ്കൂളിൽ പ്രധാനാധ്യപിക ഉഷ ടീച്ചർക്ക് കിറ്റ് കൈമാറി ജില്ല പ്രസിഡൻറ് ആരിഫ മെഹബൂബ് നിർവഹിച്ചു. വിദ്യാർഥികൾ ലക്ഷ്യബോധമുള്ളവരാകണമെന്നും സാമൂഹിക പ്രതിബദ്ധതയുള്ള നല്ല പൗരന്മാരായി മാറണമെന്നും അവർ പറഞ്ഞു. ജില്ലയിലെ 270 വിദ്യാർഥികൾക്കാണ് കിറ്റ് വിതരണം ചെയ്തത്. ജി.ഐ.ഒ ചക്കരക്കല്ല് ഏരിയ പ്രസിഡൻറ് ആയിഷ, ഷഫീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.