മംഗളൂരു: കാലിക്കച്ചവടക്കാരൻ ഹുസൈനബ്ബയെ അടിച്ചുകൊന്ന കേസിൽ ഉഡുപ്പി ജില്ല പൊലീസ് നടപടിയിൽ ബി.ജെ.പി പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ പ്രവർത്തകരെ അറസ്റ്റ്ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഉഡുപ്പി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡെപ്യൂട്ടി കമീഷണർ ഓഫിസ് മാർച്ച് നടത്തി. ശോഭ കരന്ത്ലാജെ എം.പി ഉദ്ഘാടനംചെയ്തു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെപ്പോലെ മുഖ്യമന്ത്രി കുമാരസ്വാമിയും ഹിന്ദുവിരുദ്ധ, ന്യൂനപക്ഷ പ്രീണനനിലപാടാണ് സ്വീകരിക്കുന്നതെന്നും അറസ്റ്റുകൾ മുഖ്യമന്ത്രിയുടെ സമ്മർദങ്ങൾക്ക് വഴങ്ങിയാണെന്നും എം.പി ആരോപിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് മറ്റാർ രത്നാകർ ഹെഗ്ഡെ, എം.എൽ.എമാരായ രഘുപതി ഭട്ട്, ഹലാദി ശ്രീനിവാസ ഷെട്ടി, ലാലാജി മെൻഡൻ, വി.എച്ച്.പി ജില്ല പ്രസിഡൻറ് വിലാസ് നായിക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.