എം.എൽ.സി തെരഞ്ഞെടുപ്പ് നാളെ

മംഗളൂരു: ലജിസ്ലേറ്റേഴ്സ് കൗൺസിലിലേക്ക് വിവിധ വിഭാഗങ്ങളിൽനിന്നുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. ദക്ഷിണ-പശ്ചിമ മേഖല ഗ്രാജ്വേറ്റ്സ് ആൻഡ് ടീച്ചേഴ്സ്, മണ്ഡലം തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ല ഡെപ്യൂട്ടി കമീഷണർ ശശികാന്ത് സെന്തിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ 15,494 ഗ്രാജ്വേറ്റ് വോട്ടർമാരാണുള്ളത്. അധ്യാപക മേഖലയിൽ 7140 പേരും. അരുൺ കുമാർ (ജെ.ഡി.എസ്), അയനൂരു മഞ്ചുനാഥ് (ബി.ജെ.പി), എസ്.പി. ദിനേശ് (കോൺഗ്രസ്), ജെ.സി. പട്ടീൽ(സർവജനത പാർട്ടി), ജഫറുല്ല സത്താർ ഖാൻ, ജി.എം. ജയകുമാർ, ബി.ആർ. പ്രഭുലിംഗ, ബി.കെ. മഞ്ചുനാഥ് (എല്ലാവരും സ്വതന്ത്രർ) എന്നിവരാണ് ഗ്രാജ്വേറ്റ് മണ്ഡലം സ്ഥാനാർഥികൾ. അധ്യാപകമണ്ഡലം സ്ഥാനാർഥികളായി എസ്.എൽ. ഭോജെ ഗൗഡ (ജെ.ഡി.എസ്), ക്യാപ്റ്റൻ ഗണേഷ് കാർണിക് (ബി.ജെ.പി), കെ.കെ. മഞ്ചുനാഥ് കുമാർ (കോൺഗ്രസ്) എന്നിവരും ഒമ്പതു സ്വതന്ത്രരും മത്സരിക്കുന്നു. ഗ്രാജ്വേറ്റ് മണ്ഡലത്തിന് 23, അധ്യാപകമണ്ഡലത്തിന് 14 എന്നിങ്ങനെ ബൂത്തുകളുണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.