നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് മാട്ടൂൽ സ്വദേശി മരിച്ചു

പഴയങ്ങാടി: മാട്ടൂലിൽനിന്ന് മലപ്പുറത്തേക്ക് പോയ കാർ ഏലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊഗവൂരിൽ നിയന്ത്രണംവിട്ട് മറിഞ്ഞ് മാട്ടൂൽ സ്വദേശി മരിച്ചു. മാട്ടൂൽ ജി.എം.എൽ.പി സ്കൂളിന് സമീപത്തെ തേർളായി കുഞ്ഞഹമ്മദാണ് (55) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30നാണ് അപകടം. നിയന്ത്രണംവിട്ട കാർ പാതയോരത്തുള്ള തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന കുഞ്ഞഹമ്മദിനെയും സഹയാത്രക്കാരെയും നാട്ടുകാരാണ് പുറത്തെത്തിച്ചത്. അബോധാവസ്ഥയിലായ കുഞ്ഞഹമ്മദിനെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുഞ്ഞഹമ്മദി​െൻറ ഭാര്യാസഹോദരിയുടെ മകൻ സ്പെഷൽ പൊലീസ് അണ്ടർ-14 ഫുട്ബാൾ ക്യാമ്പിലേക്ക് െതരെഞ്ഞടുക്കപ്പെട്ടിരുന്നു. ഈ കുട്ടിയെ മലപ്പുറത്തെ ക്യാമ്പിലെത്തിക്കുന്നതിന് ബുധനാഴ്ച രാവിലെ അഞ്ചിന് മാട്ടൂലിൽനിന്ന് പുറപ്പെട്ടതായിരുന്നു സംഘം. കുഞ്ഞഹമ്മദാണ് കാർ ൈഡ്രവ് ചെയ്തിരുന്നത്. ന്യൂനപക്ഷ സെൽ മാട്ടൂൽ വില്ലേജ് പ്രസിഡൻറ്, കേരള പ്രവാസി സംഘം മാട്ടൂൽ വില്ലേജ് കമ്മിറ്റി െസക്രട്ടറി, കേരള പ്രവാസിസംഘം പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗം, കർഷകസംഘം മാട്ടൂൽ വില്ലേജ് കമ്മിറ്റി അംഗം, ന്യൂനപക്ഷ സാംസ്കാരികവേദി പാപ്പിനിശ്ശേരി ഏരിയ അംഗം, കനൽ സാംസ്കാരികവേദി വൈസ് പ്രസിഡൻറ്, സി.പി.എം വായനശാല ബ്രാഞ്ച് അംഗം എന്നീനിലകളിൽ പ്രവർത്തിക്കുകയായിരുന്നു കുഞ്ഞഹമ്മദ്. രണ്ടു പതിറ്റാണ്ടോളം അബൂദബിയിൽ മുനിസിപ്പാലിറ്റി കോർട്ട് ജീവനക്കാരനായിരുന്നു. അബൂദബിയിലെ ശക്തി തിയറ്റേഴ്സി​െൻറ സജീവ പ്രവർത്തകനായിരുന്നു. മാട്ടൂലിലെ െഗയിം വേൾഡ് പ്ലേ സ്റ്റേഷൻ ഉടമയാണ്. അങ്കേത്ത് ചാലിൽ അബ്ദുൽ അസീസ്-തേർളായി ബീഫാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: കുന്നുമ്മൽ റശീദ. മകൻ: അഹദ് (എൻജിനീയർ, അമാന ടൊയോട്ട, കണ്ണൂർ). സഹോദരങ്ങൾ: മൂസ, മുസ്തഫ, സുബൈർ, നസീമ (എല്ലാവരും ഗൾഫ്), നജ്മുന്നിസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മാട്ടൂൽ ഒളിയങ്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.