പയ്യന്നൂർ: കോൺഗ്രസും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ഇടതു സർക്കാറിനെ തകർക്കാൻ ശ്രമം നടത്തുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ ചില മാധ്യമങ്ങളും ഇവർക്ക് സഹായം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ കാറമേലിൽ സി.പി.എം വെസ്റ്റ് ബ്രാഞ്ച് ഓഫിസായ ഇ.കെ.നായനാർ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഘടകകക്ഷികളെ പോലെയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. മാധ്യമങ്ങൾ കോടതികളും ചാനൽ അവതാരകർ വിധികർത്താക്കളുമാവുകയാണ്. എന്നാൽ, ഇതുകൊണ്ടൊന്നും സർക്കാറിെൻറ പ്രതിച്ഛായ തകർക്കാനാവില്ലെന്ന് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് തെളിയിച്ചു. ജനങ്ങളാണ് വിധിയെഴുതുന്നത്. പ്രണബ് കുമാർ മുഖർജി ആർ.എസ്.എസ് വേദിയിൽ പോകുന്നത് കോൺഗ്രസിെൻറ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്. അവിടെ പോയി എന്തുപറയുന്നു എന്നല്ല. പോകുന്നത് സംഘ്പരിവാറിനെ അംഗീകരിക്കലാണ്. സി.പി.എമ്മിനെ മുഖ്യശത്രുവായി കാണുന്ന സംഘ്പരിവാർ കോൺഗ്രസിനെ എതിർക്കില്ല. കാരണം ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പിയാണ് - കോടിയേരി പറഞ്ഞു. വി.നാരായണൻ അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനൻ, നായനാരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെ.പി.മധു പതാക ഉയർത്തി. പാവൂർ നാരായണൻ, എം.അബ്ദുൽ സലാം, കെ.രാഘവൻ, കെ.കെ.ഗംഗാധരൻ എന്നിവർ സംസാരിച്ചു. എം.കൃഷ്ണൻ സ്വാഗതവും കെ.എം.സുനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് നൃത്തസന്ധ്യ, ഗാനമേള എന്നിവ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.