വേങ്ങാടിനെ കണ്ണീരിലാഴ്​ത്തി ഫായിസി​െൻറ വേർപാട്​

വേങ്ങാട്: ചൊവ്വാഴ്ച ഉച്ചക്ക് ലോറിയും കാറും കൂട്ടിയിടിച്ച് മരിച്ച പി. മുഹമ്മദ് ഫായിസി​െൻറ (27) വേർപാട് നാടി​െൻറ വേദനയായി. ധാരാളം സുഹൃത്തുക്കളുള്ള വ്യക്തിയായിരുന്നു ഫായിസ്. വേങ്ങാട് പ്രദേശത്തെ യുവാക്കൾക്കിടയിൽ ഏറെ സ്വീകാര്യനുമായിരുന്നു. കുടുംബസുഹൃത്തി​െൻറ ഉപരിപഠന ആവശ്യാർഥം ബംഗളൂരുവിൽ പോയി തിരിച്ചുവന്നത് രാവിലെയായിരുന്നു. തുടർന്ന് ഉച്ചവരെ വേങ്ങാട് പ്രദേശത്ത് തന്നെയുണ്ടായിരുന്നു. ഉച്ചക്കുശേഷം താൻ പാർട്ണറായ പഴയങ്ങാടിയിലെ ബിസിനസ് സ്ഥാപനത്തിലേക്ക് യാത്ര ചെയ്യവേയാണ് ചെറുകുന്ന് വെള്ളറങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ചത്. ഉടൻ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഴയങ്ങാടിയിലുള്ള കടയിൽ പോയി മടങ്ങിവന്ന്, പ്രസവ തീയതി അടുത്ത സഹോദരിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ പോകാനിരിക്കെയാണ് അപകടവാർത്ത നാട്ടിലെത്തിയത്. വേങ്ങാട് ജുമാമസ്ജിദിൽ പൊതുദർശനത്തിനു വെച്ചപ്പോൾ ആയിരക്കണക്കിനാളുകളാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. തുടർന്ന് വേങ്ങാട് വട്ടക്കണ്ടിയിൽ ഖബറടക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.