പള്ളൂർ സ്പിന്നിങ്​ മിൽ മതിൽ തകർന്നുവീണു

മാഹി: ഈസ്റ്റ് പള്ളൂരിലെ മാഹി സ്പിന്നിങ് മില്ലി​െൻറ പിൻവശത്തുള്ള മതിൽ തകർന്നുവീണു. നിരവധിതവണ മതിലി​െൻറ ശോച്യാവസ്ഥ തൊഴിലാളികൾ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. കുട്ടികളും പ്രായമുള്ളവരും ഉൾപ്പെടെ നിരവധി പേർ യാത്ര ചെയ്യന്നത് മില്ലി​െൻറ നാലു വശത്തുമായി ഉയർന്നുനിൽക്കുന്ന അപകടഭീതി ഉയർത്തുന്ന ഈ ചുറ്റുമതിലി​െൻറ വശത്തുകൂടിയാണ്. ഒരാൾക്ക് കഷ്ടിച്ച് നടന്നുപോകാൻ മാത്രം സാധിക്കുന്ന ഇടവഴിയിലുള്ള മതിലാണ് തകർന്നുവീണത്. ആളില്ലാത്ത സമയവും ഉച്ചനേരവുമായതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. അപകടാവസ്ഥയിലുള്ള മതിലി​െൻറ ബാക്കി ഭാഗം പൊളിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.