പെരിങ്ങത്തൂർ: ഫ്രൻറ്സ് വായനശാല ആൻഡ് ഗ്രന്ഥാലയം, എ.കെ.ജി മന്ദിരം കണ്ണംവെള്ളി എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ സൗജന്യ വൃക്ഷത്തൈ വിതരണം സംഘടിപ്പിച്ചു. സാഹിത്യകാരൻ ടി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.കെ. വിജയൻ അധ്യക്ഷത വഹിച്ചു. കെ.കെ. പുരുഷോത്തമൻ, എൻ.കെ. ശ്രീധരൻ, എൻ.കെ. ഭാസ്കരൻ, എ. ഷീബ എന്നിവർ സംസാരിച്ചു. എസ്.എസ്.എഫ് പരിസ്ഥിതി ദിന കാമ്പയിൻ പെരിങ്ങത്തൂർ സെക്ടർ തല ഉദ്ഘാടനം അണിയാരം യൂനിറ്റിൽ എൻ.എ.എം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എൻ. പത്മനാഭൻ മാസ്റ്റർ മരത്തൈ നട്ട് നിർവഹിച്ചു. സെക്ടർ പ്രസിഡൻറ് കെ.കെ. നജാഫ് സ്വാഗതവും സെക്രട്ടറി കെ.പി. നവാസ് നന്ദിയും പറഞ്ഞു. എസ്.എസ്.എഫ് ജില്ല മുൻ സെക്രട്ടറി റഫീഖ് അണിയാരം സംസാരിച്ചു. കണ്ണൂരിനൊരു ഹരിത കവചം പരിപാടിയുടെ ഭാഗമായി സി.പി.എമ്മിെൻറ നേതൃത്വത്തിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിെൻറ ആദ്യഘട്ടമെന്ന നിലയിൽ പാനൂർ ഏരിയയിലെ 16 ലോക്കലുകളിലെ 232 ബ്രാഞ്ചുകളിലും ഫലവൃക്ഷത്തൈകളും ഔഷധ സസ്യ ചെടികളും നടുന്നതിന് തുടക്കംകുറിച്ചു. സി.പി.എം പാനൂർ ഏരിയതല ഉദ്ഘാടനം ചൊക്ലി നിടുമ്പ്രം മടപ്പുരയിൽ നടന്നു. സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ചൊക്ലി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാഗേഷ്, പരിസ്ഥിതി പ്രവർത്തകൻ പി.കെ. ദയാനന്ദൻ, പി.ടി.കെ. ഗീത, ഇ.കെ. രതി എന്നിവർ സംസാരിച്ചു. ചൊക്ലി ലോക്കൽ സെക്രട്ടറി പി.കെ. മോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പാനൂർ നഗരസഭാതല പെരിങ്ങത്തൂർ ടി.ടി.ഐ പരിസരത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഇ.എ. നാസർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. എൻ.പി. മുനീർ അധ്യക്ഷത വഹിച്ചു. എൻ.പി. കുഞ്ഞിമൊയ്തു മാസ്റ്റർ, ടി. മെഹറൂഫ്, നൗഷാദ് അണിയാരം, പൊറ്റേരി കുഞ്ഞമ്മദ് ഹാജി, അബ്ദുൽ മജീദ് ദാരിമി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.