നിർധന വിദ്യാർഥികൾക്ക് വസ്ത്രങ്ങൾ നൽകി

കൂത്തുപറമ്പ്: റമദാനോടനുബന്ധിച്ച് നിർധനരായ വിദ്യാർഥികൾക്ക് വസ്ത്രങ്ങൾ നൽകി കൂത്തുപറമ്പ് എം.ഇ.എസ് കോളജ് എൻ.എസ്.എസ് യൂനിറ്റ് മാതൃകയായി. നൂറോളം കുട്ടികളെ കടകളിൽ നേരിട്ടെത്തിച്ചാണ് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ നൽകിയത്. വസ്ത്ര കിറ്റുകൾ നൽകുന്ന പതിവുരീതിക്ക് പകരമായാണ് ഇഷ്ടവസ്ത്രങ്ങൾ നൽകിയത്. എൻ.എസ്.എസ് യൂനിറ്റ് അംഗങ്ങളിൽനിന്നും പൂർവവിദ്യാർഥികളിൽനിന്നും ശേഖരിക്കുന്ന ഒരുലക്ഷത്തോളം രൂപ െചലവഴിച്ചാണ് വസ്ത്രങ്ങൾ നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കൂത്തുപറമ്പ്, പാനൂർ മേഖലകളിൽനിന്നുള്ള നിർധനരായ കുട്ടികൾക്കാണ് പുതുവസ്ത്രങ്ങൾ നൽകുന്നത്. പ്രോഗ്രാം ഓഫിസർ മുഹമ്മദ് ജാബിറി​െൻറ നേതൃത്വത്തിൽ നടക്കുന്ന കാരുണ്യപ്രവർത്തനങ്ങളിൽ എ.കെ. ഫർഹാൻ, എൻ. സന, മിസ്ബ, കെ. ഉനൈസ്, ഷാഹിദ് അബ്ദുല്ല എന്നിവരും പങ്കാളികളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.