തലശ്ശേരി: പഴയ ലോട്ടസ് തിയറ്ററിന് സമീപത്തെ തിയ്യ സമുദായ ശ്മശാനം തീെവച്ചു നശിപ്പിച്ച സംഭവത്തിൽ മൂന്നുമാസമായിട്ടും കേസന്വേഷണം മന്ദഗതിയിൽ. മാർച്ച് 13ന് പുലർച്ചെയായിരുന്നു സംഭവം. തീയിട്ടതിനെ തുടർന്ന് ശ്മശാനത്തിെൻറ ഓഫിസും വിറക്പുരയും പൂർണമായി കത്തിയിരുന്നു. അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ശ്മശാനം തീയിട്ട് നശിപ്പിച്ചതിനെ തുടർന്ന് ഇവിടെ സംസ്കാരം നടത്തിയിരുന്നില്ല. കഴിഞ്ഞദിവസമാണ് ദഹനനടപടി പുനഃസ്ഥാപിച്ചത്. തീെവപ്പിൽ ഓഫിസിലെ ഫയലുകൾ പൂർണമായി ചാമ്പലായതിനാൽ ദഹനം നടത്തിയതിെൻറ മുഴുവൻ രേഖകളും നഷ്ടപ്പെട്ടിരുന്നു. പുതിയ പുസ്തകത്തിലാണ് ഇേപ്പാഴുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്നത്. ശ്മശാനം തീവെച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി സംഭവത്തിെൻറ പിറ്റേദിവസം തന്നെ പൊലീസ് സൂചിപ്പിച്ചിരുന്നു. ഇയാൾ തലശ്ശേരിയിൽനിന്ന് രക്ഷപ്പെട്ടുവെന്നും ബംഗളൂരു, മൈസൂരു ഭാഗങ്ങളിൽ ഒളിച്ചു താമസിക്കുകയാണെന്നുമാണ് പൊലീസ് പിന്നീടറിയിച്ചത്. ഇയാളെ പിടികൂടാനുള്ള നീക്കങ്ങൾ തുടക്കത്തിൽ സജീവമായിരുന്നെങ്കിലും ഇപ്പോൾ മരവിച്ചമട്ടിലാണ്. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നേരേത്ത വിവിധ സംഘടനകൾ രംഗത്തുണ്ടായിരുന്നുവെങ്കിലും അവരും ഇപ്പോൾ മൗനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.