പിലാത്തറ: എനിബഡി കേൻ ഡ്രൊയും (എ.ബി.സി.ഡി) ആർച്ചി കൈറ്റ്സ് പിലാത്തറയും ചേർന്ന് എട്ടു മുതൽ 10വരെ പിലാത്തറയിൽ സ്റ്റുഡൻറ്സ് ആർട്ട് എക്സിബിഷൻ 2018 നടത്തും. വെള്ളിയാഴ്ച വൈകീട്ട് ആറിന് ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി എട്ടുവരെ നടക്കുന്ന പ്രദർശനത്തിൽ നാൽപതോളം കുട്ടികളുടെ ചിത്രങ്ങളും ശിൽപങ്ങളും പ്രദർശിപ്പിക്കും. സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായാണ് പ്രവേശനം. വാർത്തസമ്മേളനത്തിൽ ആർട്ടിസ്റ്റ് വർഗീസ് ഇ. ഡേവിഡ്, കെ. ജിഗേഷ്, കെ.പി. ഷനിൽ, വി.കെ. കൃഷ്ണദാസ്, കെ. അർജുൻ, സുഹൈൽ ചട്ടിയോൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.