മാഹി: ഇൗസ്റ്റ് പള്ളൂർ രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽ 2018- 20 കാലയളവിലെ ദ്വിവത്സര കോഴ്സുകളിലേക്ക് പ്രവേശനത്തിന് . മെക്കാനിക്ക് െറഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, ഫിറ്റർ കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. എസ്.എസ്.എൽ.സി പാസായ മാഹിയിൽ സ്ഥിരതാമസമുള്ള വിദ്യാർഥികൾക്കും മാഹിയിലെ ഏതെങ്കിലും വിദ്യാലയത്തിൽ അഞ്ചുവർഷം തുടർച്ചയായി പഠിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷാഫോറം ഏഴ് മുതൽ ഐ.ടി.ഐ ഒാഫിസിൽനിന്ന് 10 രൂപ നൽകിയാൽ ലഭിക്കും. ആവശ്യമായ സർട്ടിഫിക്കറ്റുകൾസഹിതം പൂരിപ്പിച്ച അപേക്ഷ 22നകം ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.