ശ്രീകണ്ഠപുരം: സംസ്ഥാനപാതയിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് വിശ്രമിക്കാൻ ഉദ്ദേശിച്ച് ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡിന് സമീപം ആരംഭിച്ച ടേക്ക് എ ബ്രേക്ക് പദ്ധതി ശാപമോക്ഷം തേടുന്നു. ഏറെ കൊട്ടിഗ്ഘോഷിച്ച് രണ്ടരവർഷം മുമ്പ് ഉദ്ഘാടനംചെയ്ത സ്ഥാപനം ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ 45 ലക്ഷം രൂപ െചലവഴിച്ചാണ് ടേക്ക് എ ബ്രേക്ക് സ്ഥാപിച്ചത്. ജില്ലയിലെ ആദ്യ പദ്ധതിയായിരുന്നു ഇത്. പയ്യാവൂർ ക്ഷേത്രപരിസരത്ത് സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്ന സ്ഥാപനം ഭക്തരുടെ എതിർപ്പിനെ തുടർന്നാണ് ശ്രീകണ്ഠപുരത്തേക്ക് മാറ്റിയത്. എ.ടി.എം, കോഫിഷോപ്പ്, വിശ്രമമുറി, ശൗചാലയം എന്നിവ സ്ഥാപനത്തിൽ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെങ്കിലും ശൗചാലയം മാത്രമാണ് ആരംഭിച്ചത്. പ്രതിമാസം 18,000 രൂപക്ക് സ്ഥാപനം നടത്തിപ്പിന് ഡി.ടി.പി.സി കരാർ നൽകിയിരുന്നു. കരാറുകാരൻ തൊട്ടടുത്ത സർക്കാർ പുറമ്പോക്ക് സ്ഥലത്തുനിന്ന് പാർക്കിങ് ഫീസ് വാങ്ങുന്നത് നഗരസഭ തടഞ്ഞിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ അവസാന കാലത്താണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഒരു സർക്കാർ ഏജൻസിക്കായിരുന്നു നിർമാണ ചുമതല. പണിതീർന്ന് മാസങ്ങൾക്കിടയിൽതന്നെ കെട്ടിടത്തിൽ വിള്ളലുകളുണ്ടായി. കെട്ടിടത്തിനകത്തെ സാമഗ്രികളെല്ലാം തകരാറിലുമായി. സ്ഥാപനത്തിെൻറ നിർമാണ ക്രമക്കേടുകൾ സംബന്ധിച്ച് കണ്ണൂർ വിജിലൻസ് സി. ഐ ടി.പി. സുമേഷിെൻറ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കെട്ടിടത്തിെൻറ മേൽക്കൂര വിണ്ടുകീറിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിജിലൻസ് പരിശോധിച്ചിരുന്നു. നിർമാണത്തിെൻറ തുടക്കംമുതൽ ക്രമക്കേടുകൾ നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അധികൃതർ മുഖവിലക്കെടുത്തില്ല. അടഞ്ഞുകിടക്കുന്ന സ്ഥാപനത്തിെൻറ പരിസരം ഇപ്പോൾ ലഹരിമാഫിയകളുടെ കേന്ദ്രമാണ്. കെട്ടിടം അനാഥമായതിനിടെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുക്കാനൊരുങ്ങുകയാണ് ശ്രീകണ്ഠപുരം നഗരസഭ. മുന്നോടിയായി ചെയർമാൻ പി.പി. രാഘവൻ ജില്ല കലക്ടറെ നേരിൽ കണ്ട് സംസാരിച്ചതിനെ തുടർന്നാണ് വർഷം 23,000 രൂപ വാടക നൽകി ടേക്ക് എ ബ്രേക്ക് നടത്തിപ്പ് ഏറ്റെടുക്കാനൊരുങ്ങുന്നത്. എന്നാൽ, ഇതിന് നിയമതടസ്സങ്ങൾ ഏറെയുണ്ട്. ബസ്സ്റ്റാൻഡ് പ്രവേശനകവാടത്തിൽ നഗരസഭ നടത്തുന്ന ശൗചാലയംതന്നെ ഇപ്പോൾ മികച്ച രീതിയിലല്ല നടത്തിവരുന്നത്. കൂടാതെ ടേക്ക് എ ബ്രേക്ക് നിൽക്കുന്ന സ്ഥലം ഏതു നിമിഷവും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്ന സ്ഥിതിയാണ്. ഇതിന് തൊട്ടടുത്തുള്ള സ്ഥലം ടൗൺസ്ക്വയർ സ്ഥാപിക്കാൻ വിട്ടുകിട്ടുന്നതിനായി നഗരസഭ ചോദിച്ചിട്ടും പൊതുമരാമത്ത് വകുപ്പ്് സമ്മതിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.