​െഗസ്​റ്റ്​ ​െലക്​ചറർ നിയമനം

തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജ് ഒാഫ് ടീച്ചർ എജുക്കേഷനിൽ മലയാളം, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഒാരോ െഗസ്റ്റ് െലക്ചറർമാരെ നിയമിക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടേററ്റ് മുഖാന്തരം രജിസ്റ്റർചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോട് കൂടിയ ബിരുദാനന്തര ബിരുദവും എം.എഡും നെറ്റും/പിഎച്ച്.ഡിയും ഉണ്ടായിരിക്കണം. നെറ്റും/പിഎച്ച്.ഡിയും ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. നിയമനം ആഗ്രഹിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂൺ 13ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.