തലേശ്ശരി: ചെക്കിക്കുനിപ്പാലം പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. പയ്യന്നൂര്‍ കോളജ് റിട്ട. പ്രഫസർ ഡോ. പി. മനോഹരന്‍ ഉപഹാര സമര്‍പ്പണം നടത്തി. വായനശാല കമ്മിറ്റി പ്രസിഡൻറ് പി. പ്രസാദ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ അക്ഷരവീണ, സൂര്യ, പ്ലസ് ടു പരീക്ഷയില്‍ മുഴുവൻ എ പ്ലസ് നേടിയ ശ്രദ്ധ സി. രഞ്ജിത്ത്, ശ്രേയ സനില്‍ കുമാര്‍, ശ്വേത സാരംഗ് എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു. കെ.പി. രാമകൃഷ്ണന്‍ സ്വാഗതവും പി. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.