മാഹി: ലോക പരിസ്ഥിതിദിനത്തിൽ അഴിയൂർ പഞ്ചായത്തിലെ കോട്ടി കോല്ലോം ബീച്ച് കോളനിയിൽ പ്രത്യേക ആരോഗ്യ പരിശോധന നടത്തി. കടകളിൽനിന്ന് നിരോധിത പ്ലാസ്റ്റിക്കുകൾ പിടിച്ചെടുത്തു. വീടുകളിലും പരിസരങ്ങളിലും പരിശോധന നടത്തി. ശുചിത്വമില്ലാത്ത വീടുകളിൽ ശുചീകരണവും തുടർന്ന് ബോധവത്കരണവും നടത്തി. കോളനിയിലെ മുഴുവൻ വീടുകളിലും ആരോഗ്യജാഗ്രതയുടെ സന്ദേശം എത്തിച്ചു. ഹോമിയോ ഡോക്ടർ ഷംന, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജീവൻ, ബിന്ദു, ഷർമിള, വാർഡ് അംഗം സാഹിർ പുനത്തിൽ, ആശാവർക്കർ കമല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.