ചെറുപുഴയില്‍ നിരോധിത പ്ലാസ്​റ്റിക് ഉൽപന്നങ്ങള്‍ പിടികൂടി

ചെറുപുഴ: പഞ്ചായത്ത് ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായി പുളിങ്ങോം പ്രാഥമിക ആരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗം, ചെറുപുഴ പഞ്ചായത്ത്, ചെറുപുഴ പൊലീസ് എന്നിവ സംയുക്തമായി വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ചെറുപുഴ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലും മത്സ്യമാര്‍ക്കറ്റിലും നടത്തിയ പരിശോധനയിലാണ് ഗുണനിലവാരം കുറഞ്ഞ 10 കിലോയോളം പ്ലാസ്റ്റിക് പിടിച്ചെടുത്തത്. വ്യാപാരികളില്‍നിന്ന് 20,000 രൂപ പിഴയീടാക്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുധീന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഇ.വി. കൃഷ്ണന്‍, ടി. സുരേഷ്, പി.ജെ. പ്രദീപ്, ഫിലിപ് മാത്യു, സി.കെ. ഷിജു, പി.പി. ഷാജന്‍, എസ്. സുശീല്‍, സിവില്‍ പൊലീസ് ഓഫിസര്‍ കെ. സുഭാഷ്, പഞ്ചായത്ത് ക്ലറിക്കല്‍ ജീവനക്കാരന്‍ കെ. വത്സരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.