പയ്യന്നൂർ: സന്തൂരിൽ വിടർന്ന സ്വരമലരുകളാണ് പതിനഞ്ചാമത് തുരീയം സംഗീതോത്സവത്തിെൻറ എട്ടാംദിവസത്തെ സന്ധ്യയെ വർണാഭമാക്കിയത്. ഭജൻ സോപുരി സന്തൂരിൽ തീർത്ത ഹിന്ദുസ്ഥാനി രാഗങ്ങൾ സംഗീത കച്ചേരിയെ ഭാവദീപ്തമാക്കിയപ്പോൾ അയോധ്യ ഓഡിറ്റോറിയം പുതിയ സംഗീത വിരുന്നിന് സാക്ഷ്യം വഹിച്ചു. സന്തൂർ തീർത്ത രാഗമുകുളങ്ങൾക്ക് ദുർജയ് ഭാവ്മിക്ക് തബലയിലും ഋഷിശങ്കർ ഉപാധ്യായ പക്വാജിലും മേളപ്പെരുക്കംകൊണ്ട് പിന്തുണയേകി. പോത്താങ്കണ്ടം ആനന്ദഭവനത്തിെൻറ തുരീയം സംഗീതോത്സവത്തിെൻറ ഒമ്പതാം ദിനമായ വ്യാഴാഴ്ച കർണാടക സംഗീതം വായ്പാട്ടാണ്. മാമ്പലം സഹോദരിമാരായ വിജയലക്ഷ്മിയും ചിത്രയും അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.