അന്ധതയെ തോൽപിച്ച റിജേഷ് ഇനി അധ്യാപകൻ

ഉരുവച്ചാൽ: അന്ധതയെ തോൽപിച്ച് റിജേഷ് അധ്യാപകജോലിയിലേക്ക്. ആദ്യമായി എഴുതിയ പി.എസ്.സി പരീക്ഷയിലാണ് തില്ലങ്കേരി പള്ള്യത്തെ പടിഞ്ഞാറെവീട്ടിൽ പി.വി. റിജേഷിന് സർക്കാർ ജോലി ലഭിച്ചത്. പേരാവൂർ മണത്തണ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് ആദ്യ നിയമനം. ജന്മനാ ഇരുകണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ട റിജേഷി​െൻറ പ്രാഥമിക വിദ്യാഭ്യാസം ധർമശാലയിലെ മോഡൽ സ്പെഷൽ സ്കൂളിലായിരുന്നു. സ്പെഷൽ സ്കൂളിൽ ഒന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനത്തിനുശേഷം തില്ലങ്കേരി കാവുംപടി ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പത്തുവരെ പഠിച്ചത്. തുടർന്ന് പ്ലസ് ടു കൊളത്തറ സ്പെഷൽ സ്കൂളിലും ഡിഗ്രിയും പി.ജിയും തലശ്ശേരി ബ്രണ്ണൻ കോളജിൽനിന്നും പൂർത്തിയാക്കി. മൂന്നുവർഷം മുമ്പ് കോഴിക്കോട് ഫാറൂഖ് കോളജിൽനിന്ന് ബി.എഡ് പൂർത്തിയാക്കിയതിനുശേഷം സർക്കാർജോലി നേടാനുള്ള പരിശ്രമത്തിലായിരുന്നു. ഇതിനിടെ 2015ൽ പി.എസ്.സി നടത്തിയ അധ്യാപക പരീക്ഷ എഴുതി. ഈ പരീക്ഷയോടെ സർക്കാർജോലി നേടുകയെന്ന റിജേഷി​െൻറ ആഗ്രഹം സഫലമാകുകയായിരുന്നു. ഒന്നരമാസം മുമ്പാണ് ഇംഗ്ലീഷ് അധ്യാപകനായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് റിജേഷിനു ലഭിച്ചത്. നിർധനകുടുംബമായ അനന്തൻ നായരുടെയും മാധവിയുടെയും മൂന്നുമക്കളിൽ ഇളയവനാണ് റിജേഷ്. സ്കൂളിലേക്കും മറ്റും റിജേഷ് പോകുമ്പോൾ പിതാവ് അനന്തൻ നായരാണ് സഹായത്തിനായി കൂടെ പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.