ഇരിക്കൂർ: കൂരാരിയിൽ മിശ്രവിവാഹിതയായ യുവതിയെയും രണ്ട് മക്കളെയും മർദനമേറ്റ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിക്കൂർ കൂരാരി നൂറുൽ ഹുദ ജുമാമസ്ജിദിനും മദ്റസക്കും സമീപത്തെ പുതിയപുരയിൽ അശ്റഫിെൻറ ഭാര്യ പഴയങ്ങാടി വയലപ്രയിലെ മിനി എന്ന കെ. ഹുസ്നയും (32) മക്കളായ മുഹമ്മദ് (എട്ട്), അഫ്നാൻ (അഞ്ച്) എന്നിവരുമാണ് ചികിത്സയിലുള്ളത്. ഭർതൃസഹോദരൻ മർദിച്ചെന്നാണ് പരാതി. ഇതിനുമുമ്പും ഭർത്താവിെൻറ ബന്ധുക്കൾ ആക്രമിച്ചിരുന്നതായി ഇവർ പറയുന്നു. ബന്ധുക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അശ്റഫും കുടുംബവും മുഖ്യമന്ത്രി, ഐ.ജി, ഡി.ഐ.ജി, ഡി.ജി.പി, എസ്.പി, ഡിവൈ.എസ്.പി തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.