ഇരിട്ടി: നിർദിഷ്ട ഇരിട്ടി ജോ.ആർ.ടി ഓഫിസിനുവേണ്ടി ഇപ്പോൾ കണ്ടെത്തിയ കെട്ടിടത്തിൽനിന്ന് ഓഫിസ് സൗകര്യപ്രദമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് എൻ.സി.പി ഇരിട്ടി ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ല കലക്ടർക്കും ബന്ധപ്പെട്ടവർക്കും നിവേദനം നൽകാനും തീരുമാനിച്ചു. ജില്ല സെക്രട്ടറി പ്രശാന്തൻ മുരിക്കോളി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ. മുഹമ്മദലി അധ്യക്ഷതവഹിച്ചു. എം.എ. ആൻറണി, ഇ.സി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.