ഈ തെളിനീരിന്​ നാട്ടുനന്മയുടെ രുചി

രാഘവൻ കടന്നപ്പള്ളി പയ്യന്നൂർ: പത്തുവർഷംമുമ്പ് മണ്ണിട്ടുമൂടിയ കുളം നാട്ടുകാരുടെ കൂട്ടായ്മയിലൂടെ പുനർജനിച്ചപ്പോൾ അതൊരു ഗ്രാമത്തി​െൻറ പുണ്യമായി. തെളിനീർ ചുരത്തി നിറഞ്ഞുകവിഞ്ഞ കുളം ഇപ്പോൾ നാട്ടുനന്മയുടെ അടയാളമാണ്. പരിയാരം ഗ്രാമ പഞ്ചായത്തിലെ ഏമ്പേറ്റ് ഗ്രാമമാണ് പുനർജനിയുടെ പുണ്യം ഈ പരിസ്ഥിതി നാളിൽ ആത്മാഭിമാനത്തോടെ ഏറ്റുവാങ്ങുന്നത്. ഏമ്പേറ്റ് പൂത്താലിത്തോടി‍​െൻറ ഇടത് ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന പുതിയകണ്ടം വയലിന് അരികിലാണ് തോട്ടക്കുളം എന്ന പേരിൽ പഴയകാലത്ത് അറിയപ്പെട്ട കുളം വീണ്ടും നാടി​െൻറ സ്വന്തമായി മാറിയത്. ഈ കുളം അത്യപൂര്‍വമായ ഒരു ജലസംഭരണിയാണെന്ന് പഴയ തലമുറ ഓർക്കുന്നു. ഈ വേനൽമഴയിൽ തന്നെ അത് ബോധ്യപ്പെട്ടതായി സമീപവാസികൾ പറയുന്നു. നൂറ്റാണ്ടുകളായി കൃഷി ചെയ്തിരുന്ന പുതിയകണ്ടം വയല്‍ ഉള്‍പ്പെടെയുള്ള 12 ഏക്കറില്‍ അധികം വരുന്ന സ്ഥലം പത്ത് വര്‍ഷം മുമ്പ് കൈമാറ്റം ചെയ്തതോടെയാണ് കുളത്തി​െൻറ ശനിദശയുടെ തുടക്കം. പുതിയ സ്ഥലമുടമ കുളം നികത്തുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അതിലെ മണ്ണ് മാറ്റിയെങ്കിലും കുളത്തിനു പകരം ഒരു മൺകുഴി മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പിന്നീട് സ്ഥലം വീണ്ടും കൈമാറ്റം ചെയ്തപ്പോള്‍ 13 സ​െൻറ് വരുന്ന കുളം നിൽക്കുന്ന സ്ഥലം ഉടമ പൊതുജനങ്ങള്‍ക്ക്‌ വിട്ടുനൽകി. നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് പുനർജനിക്ക് കോപ്പുകൂട്ടിയതോടെ പരിയാരം പഞ്ചായത്തും സഹായിക്കാനെത്തി. മൂന്നു ലക്ഷത്തോളം രൂപ ഗ്രാമ പഞ്ചായത്ത് നൽകി. ഒപ്പം നാട്ടുകാരുടെയും കുടുംബശ്രീയുടെയും അധ്വാനം കൂടിയായപ്പോൾ വീണ്ടെടുക്കൽ സ്വപ്നം യാഥാർഥ്യമായി. തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള മനുഷ്യാധ്വാനവും കുളത്തിനുവേണ്ടി പഞ്ചായത്ത് വിനിയോഗിച്ചു. കഴിഞ്ഞ വേനലിലാണ് തോട്ടക്കുളം നവീകരണം തുടങ്ങിയത്. മഴ നേരത്തെയായതിനാൽ മുഴുവൻ ഭാഗവും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. മുകൾ ഭാഗത്ത്് കുറച്ച് കല്ലുകെട്ടാൻ ബാക്കിയുണ്ട്. മഴ കുറയുന്നതോടെ ഇതുകൂടി പൂർത്തിയാക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.