പ്ലാസ്​റ്റിക്​ കാരിബാഗില്ലാതെ കണ്ണൂർ

കണ്ണൂർ: പ്ലാസ്റ്റിക് വസ്തുക്കളെ പടിക്കുപുറത്താക്കാനുള്ള കണ്ണൂർ ജില്ല ഭരണകൂടത്തി​െൻറ തീരുമാനത്തിന് ജനങ്ങളുടെ ബിഗ് ലൈക്ക്. കാരിബാഗ് പൂർണമായി നിരോധിച്ച ശേഷം ഇന്നുമുതൽ ഫ്ലക്സ് ബോർഡുകൾ കൂടി ജില്ല വിടുന്നതോടെ പ്ലാസ്റ്റിക് മുക്ത പ്രവർത്തനത്തിൽ ഏറെ മുന്നിലാണ് കണ്ണൂർ. മൾട്ടിലെയർ പ്ലാസ്റ്റിക്കുകളുടെ ഉൽപാദനവും ഉപയോഗവും നിർത്തലാക്കാൻ 2016 മാർച്ച് 18ന് നിലവിൽ വന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മ​െൻറ് നിയമമനുസരിച്ചാണ് കണ്ണൂരിലും പ്ലാസ്റ്റിക് കാരിബാഗിനെതിരെ യുദ്ധം തുടങ്ങിയത്. രണ്ടു വർഷത്തിനകം മൾട്ടി ലെയർ പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കണെമന്ന് നിയമം നിർദേശിച്ചിരുന്നു. ഇതനുസരിച്ച് കണ്ണൂർ ജില്ലയാണ് രാജ്യത്ത് പ്ലാസ്റ്റിക് സഞ്ചി മുക്ത നടപടികളുമായി ആദ്യം മുന്നിട്ടിറങ്ങിയത്. 50 മൈക്രോണിൽ താഴെയുള്ള കാരിബാഗുകളാണ് 2016െല നിയമപ്രകാരം നിരോധിച്ചത്. 50 മൈക്രോണിൽ കൂടുതലുള്ള സഞ്ചികൾ വിൽക്കണെമങ്കിൽ ചുരുങ്ങിയത് 4000 രൂപ പ്രതിമാസം തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിവെക്കണെമന്നും നിയമത്തിൽ നിർദേശിച്ചു. ജില്ലയിൽ പൂർണമായി പ്ലാസ്റ്റിക് നിരോധിക്കുന്നതി​െൻറ ഭാഗമായി, കെട്ടിവെക്കേണ്ട തുക 10,000 രൂപയാക്കി വർധിപ്പിച്ചത് വ്യാപാരികളെ പിന്നോട്ടടിപ്പിച്ചതോടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായതായി ശുചിത്വ മിഷന്‍ ജില്ല അസിസ്റ്റൻറ് കോഓഡിനേറ്റര്‍ സുരേഷ് കസ്തൂരി 'മാധ്യമ'ത്തോട് പറഞ്ഞു. 2016 ഒക്ടോബർ രണ്ടിനായിരുന്നു ജില്ലയെ പ്ലാസ്റ്റിക് കാരിബാഗ് രഹിതമാക്കുമെന്ന് പ്രഖ്യാപിച്ചത്. മുൻ കലക്ടർ പി. ബാലകിരണും പിന്നീടുവന്ന മിർ മുഹമ്മദലിയും ഉൗർജസ്വലമായി മുന്നിട്ടിറങ്ങിയതോടെ 2017 ഏപ്രിൽ രണ്ടു മുതൽ പ്ലാസ്റ്റിക് കാരിബാഗുകൾ പൂർണമായി നിരോധിക്കുകയായിരുന്നു. തുണി, കടലാസ് ബാഗുകൾ വ്യാപകമാവാനും ഇതു കാരണമായി. പദ്ധതിക്ക് പിന്തുണയുമായി രാഷ്ട്രീയ പാർട്ടികളുമെത്തി. ജൂൺ അഞ്ചുമുതൽ തങ്ങളുടെ പ്രചാരണ പരിപാടികളിൽ ഫ്ലക്സുകൾക്ക് പകരം തുണി ഉപേയാഗിക്കുമെന്ന് പാർട്ടി പ്രതിനിധികൾ കഴിഞ്ഞ ദിവസം യോഗം ചേർന്ന് പ്രഖ്യാപിച്ചതോടെ പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിൽ പുതുചരിത്രം കുറിക്കുകയാണ് കണ്ണൂർ. ഷമീർ ഹമീദലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.