കണ്ണൂർ: ദേവസ്ഥാനങ്ങളെ വർഗീയ വികിരണ കേന്ദ്രങ്ങളാക്കുന്നതിനെതിരെ കണ്ണൂരിൽ പ്രായശ്ചിത്ത ശയനപ്രദക്ഷിണം സംഘടിപ്പിക്കുന്നു. കേരള സംസ്കൃത സംഘത്തിെൻറ ആഭിമുഖ്യത്തിൽ ജൂൺ ഏഴിന് രാവിലെ ഒമ്പതിന് കണ്ണൂർ കടലായി ക്ഷേത്രത്തിലാണ് ശയനപ്രദക്ഷിണം. കശ്മീരിലെ കഠ്വ സംഭവത്തിൽ ആരാധനാലയത്തെ ദുരുപയോഗപ്പെടുത്തിയതോടൊപ്പം ഹൈന്ദവതയുടെ നല്ല മൂല്യങ്ങളുമാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് എഴുത്തുകാരൻ കെ.പി. രാമനുണ്ണി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിെനതിരെയാണ് വിശ്വാസികൾ പ്രതീകാത്മകമായി പ്രതിരോധിക്കുന്നത്. ആരോഗ്യ സ്ഥിതി അനുവദിക്കുകയാെണങ്കിൽ താനും ഏഴിന് പ്രദക്ഷിണം നടത്തുമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ശിവഗിരിയിലെ സ്വാമി ധർമൈചതന്യ, സംസ്കൃതസംഘം ജില്ല കോഒാഡിനേറ്റർ സതീശൻ തില്ലേങ്കരി, ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ, ടി.കെ. സുധി എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.